ജ്വല്ലറി മോഷണക്കേസിൽ പ്രതി പിടിയിൽ
ജ്വല്ലറിയുടെ ലോക്ക് പൊളിച്ച് അകത്തുകയറി ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്നയാളെ കര്‍ണാടക-ആന്ധ്ര സംസ്ഥാനങ്ങളുടെ ബോര്‍ഡറിലുള്ള തട്ടാനഗരിപള്ളിയില്‍ നിന്ന് അതിസാഹസികമായി പിടികൂടി. കര്‍ണാടക, ചിക്കബാലപുര, തട്ടാനഗരിപ്പള്ളി ടി.എം. ഹരീഷ(25)നെയാണ് മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 27.02.2025ന് പിടികൂടിയത്. തട്ടാനഗരിപള്ളിയിലെത്തിയ പോലീസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയ ഹരീഷ ഗ്രാമവാസികളുടെ സഹായത്തോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാെല ഓടിയെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഹരീഷയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സമാനമായ നിരവധി േകസുകളില്‍ ്രപതിയാണ്. പല കേസുകളിലും വിചാരണ നേരിടുന്നയാളുമാണ്. കൊണ്ടോട്ടി, മാവൂര്‍, പയ്യന്നൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഇരിട്ടി, കൂത്തുപറമ്പ് എന്നീ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്ക് കേസുണ്ട്. ബത്തേരിയിലെയും, പനമരത്തേയും ബീവറേജുകളില്‍ ഷട്ടറുകള്‍ ലോക്ക് പൊട്ടിച്ച് കയറി മോഷണം നടത്തിയതും ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്.
2025 ജനുവരി 29നും 30നും ഇടയിലാണ് മീനങ്ങാടിയിലെ സ്‌കൈ ജ്വല്ലറിയില്‍ മോഷണം നടന്നത്. ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്തുകയറി ഷെല്‍ഫിലെ ഡിസ്‌പ്ലേയിലും ബോക്‌സുകളിലുമായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയോളം വില വരുന്ന വെള്ളിയാഭരണങ്ങളാണ് കവര്‍ന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസന്വാന്വേഷണം ആരംഭിച്ച പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ േശഖരിച്ചു. തുടര്‍ന്ന്്, കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ആയ സമാന സ്വഭാവമുള്ള മൂന്ന് കേസുകൡെല പ്രതിയായ ഹരീഷയാണെന്ന് എസ്.ഐ അബ്ദുള്‍ റസാക്ക് മനസിലാക്കുകയായിരുന്നു. എസ്.സി.പി.ഒ ്രപവീണ്‍, സി.പി.ഒ അഫ്‌സല്‍, ഡ്രൈവര്‍ ചന്ദ്രന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.





Leave a Reply