May 28, 2026

പ്രതിഷേധറാലിയും നില്‍പ്പുസമരവും നടത്തി

0
Safaa
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം.സി.എ. മാനന്തവാടി മേഖല മാനന്തവാടി ടൗണില്‍ പ്രതിഷേധറാലിയും ഗാന്ധിപാര്‍ക്കില്‍ നില്‍പ്പുസമരവും നടത്തി.മുനുഷ്യ ജീവന്റെ വിലയിടുന്നത് മാത്രം പതിവാക്കിയ അധികൃതരുടെ ഈ നിസംഗ മനോഭാവം അവസാനിപ്പിക്കണമെന്നും, ശാശ്വതമായുളള നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ വനനിയമത്തിന്റെ മറവില്‍ വനംവകുപ്പും സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും, വന്യമൃഗങ്ങളുടെ സ്വന്തം ജില്ലയായി വയനാടിനെ മാറ്റുവാര്‍ ഇവര്‍ ശ്രമിക്കുകയാണെന്നും ഇതിന്റെ പിന്നില്‍ ഗൂഢ അജണ്ടകള്‍ ഉണ്ടെന്നും, വയനാടിനെ ‘വനനാടാ’ക്കി മാറ്റുന്നതിനുളള തന്ത്രങ്ങള്‍ അധികാരികള്‍ ഒരുക്കൂട്ടുകയാണെന്നും ഇതിന്റെ ഭാഗമായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് വേദി ഒരുക്കുകയാണ് അധികൃതെന്നും മുഖ്യ പ്രസംഗകരായ ഫാദര്‍ ജോണ്‍ പനച്ചിപറമ്പില്‍, ഏഷ്യന്‍ മിജാര്‍ക്കിള്‍ അംഗം ജോസ് പളളത്ത് എന്നിവര്‍ പ്രസ്താവിച്ചു.
എം.സി.എ. മേഖല സ്പിരിച്ചല്‍ അഡൈ്വസര്‍ ഫാ. ജോണ്‍ പനച്ചി പറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു. ഏഷ്യ മിജാര്‍ക്ക് മെമ്പര്‍ ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി മേഖല പ്രസിഡണ്ട് ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.സഭാതല വൈസ് പ്രസിഡണ്ട് ഷാജി കൊയിലേരി, ബത്തേരി രൂപത പ്രസിഡണ്ട് പ്രിന്‍സ് അബ്രഹാം, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ഷിബു കെ ജോര്‍ജ്, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബേബി നീര്‍ക്കുഴി, സല്‍ജു ജോബ്, ഷിന്ദു പൊക്കത്തായില്‍ , പ്രകാശ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.  എം.സി.വൈ.എം., എം.സി.എം.എഫ്,ശ്രേയസ് പ്രതിനിധികളും സമരത്തില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *