അപ്പോളോ സര്‍ക്കസ് നാളെ മുതല്‍
അപ്പോളോ സര്‍ക്കസിന്റെ ജില്ലയിലെ പ്രദര്‍ശനം നാലെ മുതല്‍ 3 ാം തീയതിവരെ മാനന്തവാടി ആറാട്ടുതറ, ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സമീപത്തെ ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയരക്ടര്‍ സനില്‍ ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.അപ്പോളോ സര്‍ക്കസ് ഇന്ത്യയിലെ പ്രമുഖ സര്‍ക്കസ് സ്ഥാപനങ്ങളില്‍ ഒന്നാണ്.പ്രഥമ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി ഒ ആര്‍ കേളു നിര്‍വ്വഹിക്കും, നഗരസഭ ചെയര്‍ പേഴ്‌സന്‍ ,ഡെപ്യൂട്ടി ചെയര്‍മാന്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
മാനേജര്‍ പി പി സതീഷ്, വി കെ യുനൂസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രദര്‍ശനം നടത്തി തിരിച്ച് വന്ന ഇന്ത്യയിലെ ഏക സര്‍ക്കസ് സ്ഥാപനമാണ്.. ഷാരുഖ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് എന്ന സുപ്രസിദ്ധമായ ടി വി സീരീയല്‍ പിറന്നത് അപ്പോളോ സര്‍ക്കസില്‍ നിന്നാണ്. സര്‍ക്കസ് കലയുടെ പുതിയതും പഴയതുമായ സര്‍ക്കസ് അഭ്യാസങ്ങള്‍ സമന്വയിപ്പിച്ച് കൊണ്ട് 100 ഓളം ഇന്ത്യന്‍ സര്‍ക്കസ് കലാകാരന്‍മാരാണ് അതിമനോഹരമായ സര്‍ക്കസ് അഭ്യാസങ്ങള്‍ അവതരിപ്പിക്കുനത്.ശനി, ഞായര്‍ ദിവങ്ങളില്‍ ഉച്ചക്ക് 1 മണി ,വൈകു: 4 മണി, രാത്രി 7 മണിക്കുമായിരിക്കും പ്രദര്‍ശനങ്ങള്‍ മറ്റ് ദിവസങ്ങളില്‍ വൈകു: 4 മണി രാത്രി 7 മണി. 250 രൂപ, 200 രുപ 150 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.





Leave a Reply