May 7, 2026

പ്രസാദിനും മകനും സ്വപ്ന വീടിന് തറക്കല്ലിട്ടു

0
Mbhkjk
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി :10 വര്‍ഷമായി അസുഖബാധിതനായ പ്രസാദും, ഭിന്നശേഷിക്കാരനായ മകനും പൊളിഞ്ഞുവീഴാറായ ഷീറ്റിട്ട വീട്ടിലായിരുന്നു താമസം, പല പദ്ധതികളിലും അപേക്ഷ നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.ഇപ്പോള്‍ റോട്ടറി മീനങ്ങാടിയും വയനാട് ജില്ല വടംവലി അസോസിയേഷനും ഇടപെട്ട് പ്രസാദിന് വീട് ഒരുക്കാന്‍ തീരുമാനിച്ചു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയന്‍ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു.മീനങ്ങാടി റോട്ടറി പ്രസിഡണ്ട് പീറ്റര്‍ ടിവിയുടെ അധ്യക്ഷനായി.

വാര്‍ഡ് മെമ്പര്‍ ഉഷാ രാജേന്ദ്രന്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ സണ്ണി വിളക്കുന്നേല്‍, അനൂപ് കെ ആര്‍, ടെനി പൊടൂരാന്‍, എന്നിവര്‍ സംസാരിച്ചു. നാലുമാസം കൊണ്ട് പ്രസാദിന്റെ വീട് നിര്‍മ്മിച്ച പൂര്‍ത്തീകരിച്ചു കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *