April 17, 2026

യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 185000 രൂപ പിഴയും

0
Img 20250228 184016
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അതിര്‍ത്തി തര്‍ക്കത്തിലുള്ള വിരോധത്തില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ വെടിവെച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് ഇരട്ട ജീവപര്യന്തവും 185000 രൂപ പിഴയും വിധിച്ചു. പുല്‍പ്പള്ളി, പാടിച്ചിറ, അമരക്കുനി, പുളിക്കല്‍ വീട്ടില്‍, പി.എസ്. ഷാര്‍ലി(48)യെയാണ് അഡി. ഡിസ്ട്രിക്റ്റ് & സെഷന്‍സ് കോടതി ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. കൊലപാതകത്തിന് ജീവ പര്യന്തവും ഒരു ലക്ഷം രൂപയും, വധശ്രമത്തിന് ജീവപര്യന്തവും 75000 രൂപയും ആംസ് ആക്ട് പ്രകാരം ഒരു വർഷവും 10000 രൂപ എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.

 

2019 മെയ് 24ന് രാത്രിയാണ് സംഭവം. കന്നാരംപുഴ എന്ന സ്ഥലത്ത് വീടിന് മുമ്പിലെ റോഡില്‍ വെച്ച് നിഥിന്‍ പത്മനാണ്(32) ഷാര്‍ലിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം പതിവായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് ലൈസന്‍സ് ഇല്ലാത്ത ഒറ്റ കുഴല്‍ നാടല്‍ തോക്ക് കൊണ്ട് നിഥിനെ ഷാര്‍ലി കൊലപ്പെടുത്തിയത്. നിഥിന്റെ ബന്ധു കിഷോറിനെയും ഇയാള്‍ വെടിവെച്ച് ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അന്നത്തെ പുൽപള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ ആയിരുന്ന ഇ.പി സുരേഷനാണ് കേസിൽ ആദ്യന്വേഷണം നടത്തിയത്. ശേഷം ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന സുധീർ കല്ലൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രൊസിക്ക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *