വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ബത്തേരി :വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പഴൂർ വല്ലത്തൂർ പുതുപ്പറമ്പിൽ ശാരദ (64) ആണ് മരിച്ചത്. ബുധനാഴ്ച് രാവിലെ സുൽത്താൻ ബത്തേരി ഗണപതി അമ്പലത്തിന്റെ സമീപം റോഡ് മുറിച്ചു കടക്കുമ്പോൾ ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. സുൽത്താൻ ബത്തേരി എക്സൈസ് ഓഫീസിലെ പാചക ജീവനക്കാരിയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാല് മണിക്ക് വല്ലത്തുർ വീട്ടുവളപ്പിൽ





Leave a Reply