വയനാട് ഫെസ്റ്റ് 2025 പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു
കല്‍പ്പറ്റ :വയനാട് ഫെസ്റ്റ് 2025ന്റെ അക്വാര്‍ട്ടണല്‍ എക്‌സ്‌പോയുടെ പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല പ്രസിഡന്റ് ജോജിന്‍ ടി ജോയ് നിര്‍വഹിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും, വയനാട് ഡിടിപിസിയുടെ സഹകരണത്തോടുകൂടിയുമാണ് വയനാട് ഫെസ്റ്റ് 2025 കല്‍പ്പറ്റ ഫ്‌ളവര്‍ഷോ നഗരിയില്‍ മാര്‍ച്ച് 28 മുതല്‍ നടക്കുന്നത്. എക്‌സ്‌പോയുടെ ഭാഗമായി വയനാട്ടില്‍ ആദ്യമായണ് അക്വാണല്‍ മെര്‍മെയ്ഡ് അവതരിപ്പിക്കുന്നത്.
കൂടാതെ മിഷനറി എക്‌സ്‌പോയും മെഡിക്കല്‍ എക്‌സ്‌പോയും കണ്‍സ്യൂമര്‍ എക്‌സ്‌പോയും അമ്യൂസ്‌മെന്റ് പാര്‍ക്കും ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കുന്നതാണ്.ഇ. ഹൈദ്രു, എ.പി ശിവദാസന്‍, പി.വി അജിത് കുമാര്‍, നിസാര്‍ ദില്‍വെ, എം.വി റഫീഖ്, രഞ്ജിത്ത്, സ്വാലിഹ് തങ്ങള്‍, സുരേഷ്, അബ്‌ളി കെ.എസ് ,കെ.എം സൗദ,നിഷാദ് പി.എം, നൗഷാദ് എം, ഷമീര്‍ എന്‍, സൈനുദ്ധീന്‍ എന്നിവര്‍ സംബന്ധിച്ചു.





Leave a Reply