May 8, 2026

ബോധവല്‍ക്കരണ  ക്ലാസ് സംഘടിപ്പിച്ചു

0
Img 20250301 133230
By ന്യൂസ് വയനാട് ബ്യൂറോ

സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വയനാട് ഡിവിഷന്‍ കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ തൂത്തുലേരി ,അങ്ങാടിശ്ശേരി,നായക്കവല എന്നി ഉന്നതികളിലെ നിവാസികള്‍ക്ക് മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും, ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നല്‍കി.ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. പി.അബ്ദുള്‍ ഗഫൂര്‍ അദ്ധ്യക്ഷനായി.മനുഷ്യ -വന്യജീവി സംഘര്‍ഷ ലഘൂകരണ മാര്‍ഗ്ഗങ്ങളെ കുറിച്ച് കെ. പി.അബ്ദുള്‍ ഗഫൂര്‍ സംസാരിച്ചു.പൂതാടി ഗ്രാമപഞ്ചായത്ത് 8-വാര്‍ഡ് മെമ്പര്‍ ഒ. കെ.ലാലു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

 

അംബിക വി. എന്‍. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് കല്‍പ്പറ്റ,താലൂക്ക് ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടര്‍ ആര്യ.കെ ലഹരി ഉപയോഗത്തിന്റെ ദുഷ്യ ഫലങ്ങളെ കുറിച്ച് ക്ലാസ് എടുത്തു. ഡോ.സൗമ്യ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ കല്‍പ്പറ്റ, ജോഷി മോന്‍ സി. കെ ട്രൈബല്‍

എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിഷ വി ട്രൈബല്‍ പ്രമോട്ടര്‍ എന്നിവര്‍ സംസാരിച്ചു.ബി. പി. രാജു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്ട്രി കല്‍പ്പറ്റ, രാജേഷ് കുമാര്‍ പി. ആര്‍ ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍. കൃഷ്ണദാസ് ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍, സുന്ദരേശ9 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍,എം. കെ. ശശി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സോഷ്യല്‍ ഫോറസ്ട്രി കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *