May 7, 2026

ഗതാഗത വകുപ്പിന്റെ  പുതിയ ഉത്തരവിനെതിരെ മാനന്തവാടിയില്‍ പ്രതിഷേധം

0
Img 20250301 173512
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ഗതാഗത വകുപ്പ് കമ്മീഷണറുടെ ഉത്തരവിനെതിരെ മാനന്തവാടിയില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിഷേധം.ഓട്ടോറിക്ഷയില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്തവര്‍ക്ക് എതിരെ ഇന്ന് മുതല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ശനിയാഴ്ച മുതല്‍ എല്ലാ ഓട്ടോകളിലും പതിപ്പിക്കണമെന്നുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്റ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയത്.

 

ഗാന്ധി പാര്‍ക്കില്‍ നടത്തിയ യോഗം ഓട്ടോ ടാക്‌സി യൂണിയന്‍ സി ഐ ടി യു ഏരിയ സെക്രട്ടറി ബാബു ഷജില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.എം പി ശശികുമാര്‍ അധ്യക്ഷനായി. പി യു സന്തോഷ് കുമാര്‍, അഡ്വ: റഷീദ് പടയന്‍, ബിജു, വി പി അരുണ്‍ എന്നിവര്‍ സംസാരിച്ചു.പ്രകടനത്തില്‍ നഗരത്തിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികളും പങ്ക് ചേര്‍ന്നു, പി ബി സിനു, ബാബു, വി ആര്‍ ബിജു, അജീഷ്, എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *