May 7, 2026

ദുരന്തബാധിതർക്കായി സമരം നടത്തുന്ന നേതാക്കളെ ആക്ഷേപിക്കുന്ന നടപടി സർക്കാരിൻ്റെ വീഴ്ച മറയ്ക്കാൻ : യു ഡി എഫ്

0
Img 20250301 204259
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഉരുൾ ദുരന്തം കഴിഞ്ഞു 7 മാസം ആയിട്ടും നിരവധി തവണ നിയമസഭയ്ക്ക് അകത്തും പുറത്തും കത്തു മുഖേനയും ആവശ്യപ്പെട്ടിട്ടും എല്ലാ ശ്രമങ്ങൾ നടത്തിയിട്ടും ദുരന്തബാധിതരോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്നത് വഞ്ചനാപരമായ സമീപനമാണെന്നും, ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനത്തിൽ സമ്പൂർണ്ണ പരാജയം അടഞ്ഞ സർക്കാറുകൾക്കെതിരെ പ്രക്ഷോഭം നടത്തിയ നേതാക്കന്മാരെയും യുഡിഎഫിനെയും ആക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറി യഥാർത്ഥത്തിൽ ആക്ഷേപിച്ചത് പാവപ്പെട്ട ദുരന്തബാധിതരെ തന്നെയാണെന്നും യു ഡി എഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.

ദുരന്തം കഴിഞ്ഞ 7 മാസമായിട്ടും ഒരു വീടിന്റെ തറക്കല്ല് പോലും നടത്താൻ സാധിക്കാത്ത സംസ്ഥാന സർക്കാരിന്റെ വീഴ്ച അതീവ ഗുരുതരവും സമാനതകളില്ലാത്തതുമാണ്.

ഒരു കുടുംബത്തിന് 10 സെന്റ് ഭൂമിയെങ്കിലും വേണമെന്ന ദുരന്തബാധിതരുടെ ആവശ്യം തള്ളിക്കളഞ്ഞു 7 സെന്റ് ഭൂമി മാത്രം നൽകിയ സർക്കാർ നടപടി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ഇരു സർക്കാരുകളുടെയും ഉത്തരവാദിത്ത രാഹിത്യവും ഗുരുതര വീഴ്ചകളും ഏകോപനക്കുറവും കാരണം ദുരന്തബാധിതർ നേരിടുന്ന പ്രശ്നം സമാനതകളില്ലാത്തതും സങ്കീർണവുമാണ്.

ഭവന നിർമ്മാണം, ചികിത്സ, ലോൺ എഴുതിത്തള്ളൽ, തിരച്ചിൽ പ്രവർത്തനങ്ങളിൽ നടത്തിയ ഗുരുതരവീഴ്ച, ഉപജീവനമാർഗങ്ങൾ, ഉന്നതവിദ്യാഭ്യാസം, കൃഷിഭൂമിയുടെയും കാർഷിക വിഭവങ്ങളുടെയും നഷ്ടം നികത്തൽ തുടങ്ങിയ എല്ലാ മേഖലകളിലും സംസ്ഥാന സർക്കാർ കാണിച്ച ഗുരുതര വീഴ്ച കാരണം ദുരന്തബാധിതർ ഇന്ന് അനുഭവിക്കുന്നത് കടുത്ത പ്രയാസവും വെല്ലുവിളിയും ആണ്.രണ്ടുദിവസം മുമ്പ് നടന്ന അദാലത്തിലും 420ലധികം പരാതികളാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.

ഇതുതന്നെ ദുരന്തബാധിതർ നേരിടുന്ന പ്രശ്നങ്ങളുടെ ഏറ്റവും വലിയ തെളിവാണ്. തുടർ ചികിത്സയ്ക്ക് വേണ്ടി ഒന്ന് അനങ്ങാൻ പോലും സർക്കാറിന് വേണ്ടി വന്നത് ആറുമാസത്തിലധികം സമയമാണ്. ഇത് സർക്കാർ കെടുകാര്യസ്ഥതയുടെയും സർക്കാർ മുൻഗണനയിൽ ദുരന്തബാധിതർ ഇല്ല എന്നുള്ളതിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ്. ഇതിനുവേണ്ടി മാറ്റിവച്ച തുക കേവലം 5 ലക്ഷം രൂപ മാത്രമാണ്. ശരത് ലാൽ കൃപേഷ് വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും സർക്കാർ ചെലവഴിച്ചത് കോടിക്കണക്കിന് രൂപയാണെന്നിരിക്കെ ദുരന്തബാധിതരോട് കാണിക്കുന്ന ഈ അവഗണന സഹിക്കാവുന്നതിനും അപ്പുറമാണ്. കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും ദുരന്തബാധിതർക്ക് ബില്ലുകൾ നൽകിക്കൊണ്ടിരിക്കുന്നത് ദുരന്തബാധിതരോടുള്ള യുദ്ധപ്രഖ്യാപനമാണ്. ദുരന്തബാധിതർ ഇന്ന് ജീവിക്കുന്നത് പൊതുസമൂഹത്തിന്റെ പിന്തുണയിൽ മാത്രമാണ്. സർക്കാർ ദുരന്ത മേഖലയിൽ നിന്നും പിൻവാങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്.

ദുരന്തം നടന്ന സമയം മുതൽ ദുരന്തബാധിതർക്ക് വേണ്ടി സമാനതകൾ ഇല്ലാത്ത പ്രവർത്തനവും നേതൃത്വവും നൽകുകയാണ് ടി സിദ്ധിക്ക് എംഎൽഎ. അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും ഇടപെടലും ദുരന്തബാധിതർക്ക് ലഭിക്കുന്ന ഏറ്റവും പ്രധാന ആശ്വാസങ്ങളിൽ ഒന്നാണ്. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടി സംസാരിച്ചതിന്റെയും പ്രക്ഷോഭം നടത്തിയതിന്റെയും ഇടപെട്ടതിന്റെയും പേരിൽ എംഎൽഎയ്ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ ആക്ഷേപം യുഡിഎഫ് പ്രക്ഷോഭത്തിലെ ജനങ്ങളെയും വിജയവും കണ്ടു സമനില തെറ്റിയത് കൊണ്ടാണ്. ഏഴുമാസം വരെ യുഡിഎഫ് വലിയ പ്രക്ഷോഭത്തിലേക്ക് കടന്നു പോയിട്ടില്ല. എന്നാൽ വീഴ്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കാൻ നിയമസഭയും പുറത്ത് വേദികളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളെയും നേരിട്ടും അല്ലാതെയും നിരന്തരം പരിശ്രമങ്ങൾക്ക് നേതൃത്വം കൊടുത്തു. എന്നിട്ടും പരിഹരിക്കപ്പെടാതെ വന്ന സമയത്തിലാണ് പരസ്യപ്രക്ഷോഭത്തിലേക്ക് ദുരന്തബാധിതർക്കും യുഡിഎഫിനും പോകേണ്ടിവന്നത്. കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവൺമെന്റ് നേതൃത്വം കൊടുക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ പാർട്ടിയായ സിപിഐഎം ആണ്.

സ്വന്തം സർക്കാറിന്റെ വീഴ്ചകൾ തിരുത്തി

ദുരന്തബാധിതർക്ക് പുനരധിവാസവും സൗകര്യങ്ങളും ഉറപ്പാക്കാൻ ഇടപെടുന്നതിൽ പരാജയപ്പെട്ട വ്യക്തിയാണ് സിപിഎം ജില്ലാ സെക്രട്ടറി. അതിന്റെ ജാള്യത മറയ്ക്കാൻ യുഡിഎഫിന് എതിരായും ദുരന്തബാധിതർക്കെതിരായും എംഎൽഎ ക്കെതിരായും ആക്ഷേപം ചൊരിയുന്നതും നിന്ദ്യമായ പദപ്രയോഗം നടത്തുന്നതും യഥാർത്ഥത്തിൽ ദുരന്തബാധിതരെ അപമാനിക്കുന്നതിനും വഞ്ചിക്കുന്നതിനും തുല്യമാണ്. ആക്ഷേപങ്ങൾ ചൊരിഞ്ഞു ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വേണ്ടിയുള്ള പ്രവർത്തനത്തിൽ നിന്നും ദുരന്തബാധിതരെയും എംഎൽഎയെയും യുഡിഎഫിനെയും പിന്തിരിപ്പിക്കാം എന്ന സിപിഐഎം വ്യാമോഹം നടക്കില്ല. പ്രശ്നങ്ങൾ പരിഹരിക്കുകയും സമ്പൂർണ്ണ പുന രധിവാസം നടപ്പിലാക്കുകയും ചെയ്യണമെന്ന് ആവശ്യത്തിൽ സർക്കാറിന്റെ ഗുരുതര വീഴ്ചകൾക്കെതിരെ കയ്യും കെട്ടി നോക്കി നിൽക്കില്ല.

 

യുഡിഎഫ് കൽപ്പറ്റ നിയോജകമണ്ഡലം യോഗത്തിൽ യുഡിഎഫ് ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. കൺവീനർ പി പി ആലി, അഡ്വ. ടി ജെ ഐസക്, എം എ ജോസഫ്, റസാക്ക് കൽപ്പറ്റ, സലീം മേമന, ബി സുരേഷ് ബാബു, പോൾസൺ കൂവക്കൽ, കടവൻ ഹംസ, പി വിനോദ് കുമാർ, ശോഭന കുമാരി, ബിനു തോമസ്, കെ ഹനീഫ, സിദ്ദിഖ് കാവുംമന്ദം, തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *