മൂന്നാമത് വെറ്ററന്‍സ് ലീഗ് 2025 തുടങ്ങി
കല്‍പ്പറ്റ: മുതിര്‍ന്നകളിക്കാര്‍ക്കിടയില്‍ കായിക ക്ഷമത ഉറപ്പുവരുത്തുവാനും പുതിയ തലമുറയില്‍ കായിക സൗഹൃദത്തെ സൃഷ്ഠിക്കുന്നതിനുമായ് നീലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ മൂന്നാമത് വെറ്ററന്‍സ് ലീഗ് 2025 തുടങ്ങി. അഞ്ച് ഓണര്‍ഷിപ്പിലൂടെ 85 താരങ്ങളെയാണ് ലേലത്തിലൂടെ തിരഞ്ഞെടുത്തത്.മുതിര്‍ന്ന കളിക്കാര്‍ക്കിടയില്‍ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ്, എന്നിവ പ്രോത്സാഹിപ്പിക്കകയാണ് ടൂര്‍ണമെന്റിന്റെ ലക്ഷ്യം.നീലഗിരി കോളേജ് കായിക വിഭാഗം സ്‌പോര്‍ട്‌സ് അക്കാദമിയുമായി സഹകരിച്ചാണ് 38 വയസിന് മുകളിലുള്ള കളിക്കാര്‍ക്ക് ഫുട്‌ബോള്‍ മത്സരം നടത്തുന്നത്.
മുന്‍ സംസ്ഥാന ഫുട്‌ബോള്‍ താരങ്ങളായ സത്യന്‍, ഉമ്മറലി, സന്തോഷ്, ജില്ലാ താരങ്ങളായ സഹീറലി, ഹയറുദ്ധീന്‍,പെരേര,അനില്‍,ഹംസ,ഷൈജല്‍ ,യൂസഫ്,ഷമീര്‍ എന്നിവര്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ലീഗ് മത്സരത്തില്‍ പങ്കെടുക്കും. ഉദ്ഘാടന മത്സരത്തില്‍ നീലഗിരി ഗോള്‍ഡന്‍ ഗോള്‍സ് ചെന്നൈ ചീറ്റാസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.





Leave a Reply