November 16, 2026

കെ.എന്‍ സുനില്‍ കുമാറിന് യാത്രയയപ്പ് നല്‍കി

0
Jkhhyhi
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം പോലീസ് സ്റ്റേഷനില്‍ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന അസി.സബ് ഇന്‍സ്പെക്ടര്‍ കെ.എന്‍ സുനില്‍ കുമാറിന് പനമരം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ യാത്ര/യപ്പും, നിസ്വാര്‍ത്ഥ സേവനത്തിനുള്ള സ്നേഹാദരവും പനമരം സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ നല്‍കി. ചടങ്ങ് പനമരം സബ് ഇന്‍സ്പെക്ടര്‍ എന്‍ കെ അബ്ദുല്‍ റസാഖ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ജനമൈത്രി അംഗം ടി.പി സുരേഷ് കുമാര്‍ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ പി.സിദ്ധീഖ്,സുലോചന,ജനമൈത്രി അംഗങ്ങളായ മഹമൂദ് (മാമു ) പനമരം, ജാഫര്‍ പെരിങ്ങളവന്‍,സ്മിത നീര്‍വാരം,റസാക്ക്, എന്‍.കെ. മൂസ കൂളിവയല്‍, ഷാജി പുളിക്കല്‍, ബാബു പി.എസ്, എസ് സി.പി.ഒ മാരായ ജോണ്‍സന്‍ .ഇ .എല്‍. അജയ് എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *