August 17, 2026

എല്‍.എഫ് യു.പി. സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

0
Hfffgruy6
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി സ്‌കൂള്‍ 96-ാമത് വാര്‍ഷികം ആഘോഷിച്ചു.വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ എം. ജോവിറ്റ എ,സി. ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകനും നടനുമായ ലാല്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപിക സി.എ. എലിബത്ത് ഡോളിക്ക് യാത്രയയപ്പും നല്‍കി.മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ.രത്‌നവല്ലി മുഖ്യാതിഥിയായിരുന്നു.അമലോത്ഭവ മാതാ ദേവാലയ വികാരി ഫാ.വില്യം രാജന്‍ അനുഗ്രഹ പ്രഭാഷണം നടത്തി.കോഴിക്കോട് അപ്പോസ്തോലിക് കാര്‍മല്‍ എജുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്.

പി.ടി.എ. പ്രസിഡന്റ് എന്‍.എം. ഷാജി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ബി.ഡി. അരുണ്‍കുമാര്‍,മാനന്തവാടി എ.ഇ.ഒ. എ. കെ. മുരളീധരന്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ ഷീനാ യോഹന്നാന്‍ എ.സി, പി.ടി.എ. സെക്രട്ടറി വത്സ ജോസ്, സ്റ്റാഫ് സെക്രട്ടറി റെജി ജോണ്‍, സിസ്റ്റര്‍ ലിസ ജേക്കബ് എ.സി, സജിത രാജേഷ്, എല്‍.എഫ്. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ മരിയ ജെസ എ.സി, ഷൈനി മൈക്കിള്‍, ഒലിവിയ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. പ്രീ പ്രൈമറി ഫെസ്റ്റ്, കുട്ടികളുടെ കലാസന്ധ്യ എന്നിവയുണ്ടായി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *