May 8, 2026

കണ്ണൂർ ബീ സോൺ കലോത്സവത്തിൽ കൃഷ്ണപ്രിയക്ക്‌ ഇരട്ട നേട്ടം

0
Img 20250303 185238
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണ്ണൂർ ബീ സോൺ കലോത്സവത്തിൽ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും കൃഷ്‌ണപ്രിയ വാമല്ലൂർ നമ്പൂതിരി എ ഗ്രേഡ് കരസ്ഥമാക്കി. മാനന്തവാടി മേരി മാതാ കോളേജിൽ ബികോം രണ്ടാം വർഷ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥിനിയാണ്. കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ റിപ്പബ്ലിക് ഡേ 2025 ക്യാമ്പിൽ പങ്കെടുക്കുകയും സാംസ്കാരിക വിഭാഗത്തിൽ നൃത്തം അവതരിപ്പിക്കുകയും ബെസ്റ്റ് പെർഫോർമറായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അഞ്ചുകുന്ന് വാമല്ലൂർ ഇല്ലത്തിൽ ദാമോദരൻ നമ്പൂതിരിയുടെയും പുഷ്‌പയുടെയും മകളാണ്. നാട്യരത്ന മനോജ് മാസ്റ്റാണ് ഗുരു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *