യാത്രക്കാര്‍ക്ക് നോമ്പുതുറക്കാന്‍ വിഖായ ഇഫ്താര്‍ ടെന്റുകള്‍
കല്‍പ്പറ്റ : യാത്രക്കാരായ നൂറുകണക്കിന് ആളുകള്‍ക്ക് നോമ്പുതുറക്കാനാവശ്യമായ
സംവിധാനമൊരുക്കി എസ് കെ എസ് എസ് എഫ് വിഖായ.വിഖായ ജില്ലാ സമിതി വൈത്തിരി ചേലോട്, ബത്തേരി ബീനാച്ചി 58 , മാനന്തവാടി ഉള്‍പ്പെടെ 3 തലൂക്കുകളിലും കമ്പളക്കാട് മേഖലയുടെ കീഴിലായി കമ്പ്‌ളക്കാട് ടൗണിലുമാണ് ഇഫ്താര്‍ ടെന്റുകള്‍ ഒരുക്കിയിരിക്കുന്നത്.മഹത്തായ പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യപ്പെടുന്നവര്‍ വിഖായ ജില്ലാ സമിതിയുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ ഫൈസല്‍ മുട്ടില്‍,കണ്‍വീനര്‍ ഇബ്രാഹീം തരുവണ എന്നിവര്‍ അറിയിച്ചു.
ചേലോട് ഇഫ്താര്‍ ടെന്റ്റ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്റ് നൗഷീര്‍ വാഫി വെങ്ങപ്പള്ളിയും സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ ഇഫ്താര്‍ ടെന്റ് ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അയ്യൂബ് മാസ്റ്റര്‍ മുട്ടിലും നിര്‍വ്വഹിച്ചു.കഴിഞ്ഞ വര്‍ഷം 3 കേന്ദ്രങ്ങളിലായി സംവിധാനിച്ച ഇഫ്താര്‍ ടെന്റുകളില്‍ പതിനായിരത്തിലേറെ യാത്രക്കാര്‍ക്കാണ് സംഘടന നോമ്പുതുറ സൗകര്യമൊരുക്കിയത്.





Leave a Reply