September 18, 2026

അലീന ടീച്ചറുടെ  മരണത്തിന് ഉത്തരവാദി  സര്‍ക്കാര്‍: കെ പി എസ് ടി എ

0
Img 20250303 194349
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: അലീന ടീച്ചറുടെ മരണത്തിന് ഉത്തരവാദി കേരള സര്‍ക്കാരും പൊതുവിദ്യാഭ്യാസ വകുപ്പുമാണെന്ന് കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. നിയമനാംഗീകാരവുമായ വിഷയത്തില്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നതു വരെ സംഘടന സമരം ചെയ്യുമെന്ന് കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പറഞ്ഞു.പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് പി. എസ്. ഗിരീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

 

ടി.എന്‍.സജിന്‍, ബിജു മാത്യു, ടി. എം. അനൂപ്, സി. കെ. സേതു, കെ. സി .അഭിലാഷ്, ടി .എം.വില്‍സണ്‍, കെ. എസ്. അനൂപ് കുമാര്‍, ജിജോ കുര്യാക്കോസ് , ജോസഫ് ജോഷി എന്നിവര്‍ സംസാരിച്ചു.നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമനാംഗീകാരവുമായി ബന്ധപ്പെട്ട ഫയലുകള്‍ മടക്കിയ വിദ്യാഭ്യാസ ഓഫീസര്‍മാരും സംഭവത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. 16000 അധ്യാപക നിയമനങ്ങളാണ് കേരളത്തില്‍ അംഗീകരിക്കപ്പെടാനുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *