May 8, 2026

പുലിക്കാട് നീര്‍ത്തട  പ്രദേശം വിദഗ്ധസംഘം  സന്ദര്‍ശിച്ചു

0
Img 20250303 Wa0130
By ന്യൂസ് വയനാട് ബ്യൂറോ

 

 

എടവക: വിദഗ്ധസംഘം എടവക ഗ്രാമപഞ്ചായത്തിലെ പുലിക്കാട് നീര്‍ത്തട പ്രദേശം സന്ദര്‍ശിച്ചു.നീരുറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനാണ് ഈ ശാസ്ത്രീയ പഠനം.നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് എടവക ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കിവരുന്നത്.വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കണ്ടെത്തിയ പത്ത് നീരുറവകളില്‍ അഞ്ചെണ്ണത്തിന്റെ സാങ്കേതിക പരിശോധന വിദഗ്ധസംഘം നടത്തുകയുണ്ടായി.

 

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരിത്താസ് ഇന്ത്യയിലെ ഹൈഡ്രോ ജിയോളജിസ്റ്റ് ആയ ഡോക്ടര്‍ വി ആര്‍ ഹരിദാസ്, സോയില്‍ സയന്റിസ്റ് ആയ ഡോക്ടര്‍ ആര്‍ അനിലന്‍ എന്നിവര്‍ ആയിരുന്നു ടീമില്‍ ഉണ്ടായിരുന്നത്.പഠനപ്രക്രിയയ്ക്ക് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ ഫാദര്‍ ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ ജോസ് പി. എ, എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷില്‍സണ്‍ മാത്യു വയനാട് സോഷ്യല്‍ സൊസൈറ്റി പ്രോഗ്രാം കോഡിനേറ്റര്‍ ദീപു ജോസഫ്, പുലിക്കാട് നീരുറവ സംരക്ഷണ പദ്ധതി സെക്രട്ടറി സിനോജ് പി ജെ, കമ്മിറ്റി അംഗം വര്‍ഗീസ് എന്‍.എ എന്നിവര്‍ നേതൃത്വം നല്‍കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *