May 8, 2026

പുനരധിവാസം: സര്‍ക്കാര്‍  ഇടപെടലുകള്‍ക്ക് വേഗത  വേണം: പി.കെ കുഞ്ഞാലിക്കുട്ടി

0
Img 20250303 202250
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് വേഗത വേണമെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിലും സേവന പ്രവര്‍ത്തനങ്ങളിലുമെന്ന പോലെ പുനരധിവാസപ്രവര്‍ത്തനങ്ങളിലും മുസ്്‌ലിം ലീഗ് ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കും.മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള റമസാന്‍ റിലീഫ് വിതരണചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

സര്‍ക്കാര്‍ സഹായം മുഴുവന്‍ പേര്‍ക്കും ലഭിക്കുന്നതിന് ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. ദുരന്തത്തില്‍ സര്‍വ്വം നഷ്ടപ്പെട്ടവരെ ഇനിയും സഹായങ്ങള്‍ക്കായി കാത്തിരിപ്പിക്കുന്നത് ശരിയല്ല. ദുരന്തമുണ്ടായി ആദ്യമണിക്കൂറില്‍ ആരംഭിച്ച മുസ്്‌ലിം ലീഗ് ദൗത്യം പുനരധിവാസം അവസാനിക്കുന്നത് വരെ തുടരുമെന്നും ദുരിതബാധിതര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *