September 17, 2026

ഓട്ടോ തൊഴിലാളികൾ മാർച്ച്‌ നടത്തി 

0
Img 20250304 074202
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കാനുള്ള റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ഉത്തരവിനെതിരെ കൽപ്പറ്റയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി. ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.

 

വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്‌ക്കെത്തുമ്പോൾ സൗജന്യ യാത്ര സ്റ്റിക്കർ പതിക്കണമെന്ന ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. മീറ്റർ അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളിൽ ഇത്തരം സ്റ്റിക്കറുകൾ പതിക്കുന്നത് തൊഴിലാളികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

 

 

സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി നടന്ന മാർച്ചിൽ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അധികാരികൾ തൊഴിലാളി വിരുദ്ധ നടപടികളിൽ നിന്ന് പിന്മാറണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ അധികാരികൾ എത്രയും പെട്ടെന്ന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

കെ.എം. ബിജു, കെ. മുഹമ്മദാലി, പി.എ. അസീസ്, സന്തോഷ് കുമാർ, അസീസ് വൈത്തിരി, എ. റിയാസ്, ഷൈജു കേച്ചേരി, ബാബു പുൽപ്പള്ളി, ജോണി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ.സുഗതൻ,കെ. ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *