പീച്ചങ്കോട് അങ്കൺവാടി റോഡ് ഉദ്ഘാടനം ചെയ്തു
പീച്ചങ്കോട്: എടവക ഗ്രാമപഞ്ചായത്ത് പീച്ചങ്കോട് അങ്കണവാടി റോഡ്
ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമായ ശിഹാബ് ആയത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒറമുണ്ടക്കൽ കുടുംബം സൗജന്യമായി സ്ഥലം വിട്ടു നൽകിയതോടെ യാണ് അംഗൻവാടിയിലേക്ക് വാഹനഗതാഗതം സാധ്യമായ റോഡ് ലഭ്യത. അംഗൻവാടി വർക്കർ പ്രസീദ, ഹെൽപ്പർ പുഷ്പ, അംഗൻവാടി മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.





Leave a Reply