പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
ബത്തേരി :സുൽത്താൻ ബത്തേരി നഗരത്തിലെ ഹോട്ടലുകളിലും മെസ്സുകളിലും നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഹോട്ടൽ സൽക്കാര, മലബാർ, ഇക്കായീസ്, ബീനാച്ചിയിലെ ഷാർജ മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. ഈ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ പിഴ ചുമത്തുമെന്നും പരിശോധനകൾ തുടരുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.





Leave a Reply