May 8, 2026

ഹാഷിഷുമായി തമിഴ്നാട് സ്വദേശി പിടിയിൽ

0
Img 20250304 173641
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: 7.71 ഗ്രാം ഹാഷിഷുമായി യുവാവ് പിടിയിൽ. കോയമ്പത്തൂർ രാമനാഥപുരം സ്വദേശിയായ ഫഹീം അഹമ്മദ് (33) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കഴിഞ്ഞദിവസം ഉച്ചയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 7.71 ഗ്രാം തൂക്കം വരുന്ന ഹാഷിഷുമായി ഇയാൾ പിടിയിലാവുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന കെ.എൽ 11 ബി ആർ 3838 നമ്പർ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനൊപ്പം ബത്തേരി സബ് ഇൻസ്‌പെക്ടർ കെ.കെ സോബിൻ,എ.എസ്. ഐ സുമേഷ്, എസ്.സി.പി.ഓ മാരായ അരുൺജിത്ത്, സി. ഷൈജു, സി.പി.ഓ അജ്മൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *