July 17, 2026

പാൽച്ചുരം റോഡിലെ ടാറിങ് തകർച്ച; അടിയന്തര അറ്റകുറ്റപ്പണികൾ നടത്തണം- എസ്‌ഡിപിഐ

0
IMG_20260717_135708
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പാൽച്ചുരം റോഡിൽ പല ഭാഗങ്ങളിലും ടാറിങ് തകർന്ന് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടത് യാത്രക്കാരുടെ ജീവന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്നും അടിയന്തരമായി ഗർത്തങ്ങൾ നികത്തണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. മഴ ശക്തമായതോടെ ഗർത്തങ്ങൾ വെള്ളത്തിനടിയിലാകുന്നതിനാൽ ഇരുചക്ര വാഹനയാത്രികർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടാനുള്ള സാധ്യത ദിനംപ്രതി വർധിക്കുകയാണ്.

വിനോദസഞ്ചാര മേഖലയിലേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാതയായ പാൽച്ചുരം റോഡിന്റെ ദുരവസ്ഥ അധികൃതരുടെ അനാസ്ഥയുടെ തെളിവാണ്.

പാൽച്ചുരം റോഡിലെ അപകടകരമായ ഗർത്തങ്ങൾ അടിയന്തരമായി നികത്തി സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതിനും, റോഡിന്റെ ശാശ്വതമായ നവീകരണം സമയബന്ധിതമായി നടപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് എ. യൂസുഫ്, ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അലി എ കെ, കുഞ്ഞബ്ദുല്ല എം ടി,സെക്രട്ടറി സജീർ എം ടി,കമ്മിറ്റിയംഗങ്ങളായ സാദിഖ് വി, ആലി പി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *