June 22, 2026

മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു

0
Img 20250305 201247
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: മാർച്ച് ഒന്നുമുതൽ ഓട്ടോറിക്ഷകളിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യയാത്ര എന്ന സ്റ്റിക്കർ പതിക്കണമെന്ന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരം മാർച്ച് 10 വരെയാണ് ഉത്തരവ് മരവിപ്പിച്ചത്. സ്റ്റിക്കർ പതിക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ തൊഴിലാളി സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മാർച്ച് പത്തിന് തൊഴിലാളി സംഘടനകളുടെ യോഗവും മന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *