June 21, 2026

106-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

0
Img 20250306 wa0041
By ന്യൂസ് വയനാട് ബ്യൂറോ

വിളമ്പുകണ്ടം: വിളമ്പുകണ്ടം ജി.എല്‍.പി.സ്‌കൂള്‍ 106-ാം വാര്‍ഷികം ആഘോഷിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കാമുറ്റം ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷനായി. ചടങ്ങില്‍ ഇരുപത് വര്‍ഷമായി വിദ്യാലയത്തിലേക്ക് മാതൃഭൂമി പത്രം സ്പോണ്‍സര്‍ ചെയ്യുന്ന ജെയ്സണ്‍ പെരുങ്കുഴി, ദേശീയ ഗെയിംസ് കേരള അത്‌ലറ്റിക് ടീം മാനേജര്‍ ലൂക്ക ഫ്രാന്‍സിസ്, നൃത്താധ്യാപിക നവരസ രേണുക സലാം തുടങ്ങിയവരെ ആദരിച്ചു.ഹെഡ്മിസ്ട്രസ്സ് സത്യപ്രഭ എം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ശോഭന രാമകൃഷ്ണന്‍,ബി.ആര്‍.സി പ്രതിനിധി ശ്രുതി സുരേഷ്, എസ്.എം.സി. ചെയര്‍മാന്‍ സുരേഷ് കളര്‍ത്തൊട്ടി, എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് എ, പ്രീ പ്രൈമറി പി.ടി.എ പ്രതിനിധി ശ്രീജ സന്തോഷ്, സ്‌കൂള്‍ ലീഡര്‍ ശ്രീപദ് കൃഷ്ണ,പി.ടി.എ പ്രസിഡന്റ് ഗിരീഷ് വാറുമ്മല്‍ സീനിയര്‍ അസിസ്റ്റന്റ് സജിമോന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *