സൗഹൃദ സദസ്സ് 2025; സംഗമം നടത്തി
തലപ്പുഴ: പാരിസണ്‍ എസ്റ്റേറ്റില്‍ കേരള വനം വന്യജിവി വകുപ്പ് നോര്‍ത്ത് വയനാട് ഡിവിഷന്‍ പേരിയ റെയ്ഞ്ച് വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തില്‍ സൗഹൃദ സദസ്സ് 2025 എന്ന പേരില്‍ സംഗമം നടത്തി.സംഗമം ഡെപ്യുട്ടി റെയ്ഞ്ചര്‍ ആനന്ദ് പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജര്‍ കവി അരശന്‍ അദ്ധ്യക്ഷനായി.നാട്ടിലിറങ്ങുന്ന കടുവ,പുലി മറ്റ് മൃഗങ്ങള്‍ എന്നിവയുടെ കാല്‍പ്പാടുകളെ കുറിച്ചും ജനങ്ങള്‍ക്ക് ഉണ്ടാവുന്ന സംശയങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി. സക്കീര്‍ ഹുസൈന്‍, ഫീല്‍ഡ് ഓഫീസര്‍ സജിത്ത് എന്നിവര്‍ സംസാരിച്ചു.





Leave a Reply