June 22, 2026

ലഹരിക്കെതിരേ ഐ.എച്ച്.ആര്‍.ഡി. കാമ്പസുകളുടെ സ്‌നേഹത്തോണ്‍ നാളെ

0
Yfjyg
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ സ്‌നേഹത്തോണ്‍ കാമ്പയിനുമായി ഐ.എച്ച്.ആര്‍.ഡി. കാമ്പസുകള്‍.ജില്ലയില്‍ മാനന്തവാടി ഗാന്ധിപാര്‍ക്കിലും,ബത്തേരി ചുങ്കം കവലയിലുമാണ് നാളെ രാവിലെ 9.30-ന് സ്‌നേഹത്തോണ്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന കാമ്പയിന്റെ ഭാഗമായാണ് ജില്ലയിലും സ്‌നേഹത്തോണ്‍ നടത്തുന്നത്. സംസ്ഥാനതലത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു, ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ ഡോ. വി.എ. അരുണ്‍കുമാര്‍ എന്നിവര്‍ സ്‌നോഹത്തോണിനു നേതൃത്വം നല്‍കും.

ലഹരി ഉപയോഗത്തിലൂടെ വര്‍ധിക്കുന്ന അക്രമവാസനകളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എച്ച്.ആര്‍.ഡിക്കു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടി പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സും, മീനങ്ങാടി മോഡല്‍ കോളേജും സ്‌നേഹത്തോണ്‍ നടത്തുന്നത്. പൊതു, ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ മുന്നാക്കം നില്‍ക്കുന്ന യുവതലമുറയെ വഴിതെറ്റിച്ചു രാജ്യത്തിന്റെ അഖണ്ഡതയും സാമ്പത്തിക, സാംസ്‌കാരിക, ബൗദ്ധിക പുരോഗതിയും തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണോ സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ ലഹരിക്കടത്തിനു ഉപയോഗിക്കുന്നതെന്ന സംശയമുണ്ടെന്നു സംഘാടകര്‍ പറഞ്ഞു. ഇത്തരം പ്രവണതകളും അക്രമവാസനകളും തടയുക എന്ന ലക്ഷ്യമാണ് സ്‌നോഹത്തോണിനുള്ളത്.വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഐ.എച്ച്.ആര്‍.ഡി. നടത്തുന്നത്. നിര്‍മിത ബുദ്ധിയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, സ്‌കില്‍ എന്‍ഹാന്‍സ്നമെന്റ് സെന്ററുകള്‍, നിര്‍മിതബുദ്ധി ഉള്‍പ്പെടുത്തിയുള്ള പുതുതലമുറ കോഴ്സുകള്‍ എന്നിവയുമായി ഐ.എച്ച്.ആര്‍.ഡി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മുന്‍പന്തിയിലുണ്ട്. പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ ഷീബ ജോസഫ്, സംഘാടകസമിതിയധ്യക്ഷരായ ഗ്ലാഡ്സണ്‍ പോള്‍, അഞ്ജു സെബാസ്റ്റ്യന്‍, അതുല്‍ കൃഷ്ണ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *