ഒന്‍പതാമത് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു
വൈത്തിരി :കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷന്റെ ഒന്‍പതാമത് സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു.രണ്ട് ദിവസമായി വൈത്തിരി ഹോളിഡേ റിസോര്‍ട്ടില്‍ നടന്ന സംസ്ഥാന സമ്മേളനം അസോസിയേഷന്‍ രക്ഷാധികാരി മുന്‍ എം.പി.ഡോ: സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് എം. എസ്. മോഹന്‍ദാസ് അദ്ധ്യക്ഷനായി.സമ്മേളനത്തില്‍ വ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.പുതിയ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു.മനോജ് മണി,തങ്കച്ചന്‍ ഇടുക്കി,തുഷാര്‍ മലപ്പുറം,ട്രഷറര്‍ ഭഗീരഥന്‍,ജനറല്‍ സെക്രട്ടറി വി.കെ അജിത്ത് ബാബു എന്നിവര്‍ സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡണ്ട് എം.ബി. ഷാജി – (കോഴിക്കോട്) ജനറല്‍ സെക്രട്ടറി വി.കെ അജിത് ബാബു (കണ്ണൂര്‍) ട്രഷറര്‍ ഭഗീരഥന്‍ (പാലക്കാട്) എന്നിവരെയും വൈസ് പ്രസിഡണ്ട്മാരായി ജോമി പോള്‍ എറണാകുളം സുജീഷ് സുഭന്ദ്രന്‍ ആലപ്പുഴ, ജോയിന്റ് സെക്രട്ടറിമാരായി പി.എസ് ജയരാജന്‍, എറണാകുളം, പി.ടി. ലാലു കാസര്‍ക്കോഡ്, മോഹന്‍ കുമാര്‍ വയനാട്, കോ-ഓര്‍ഡിനേറ്ററായി ഗോപിനാഥ് തൃശൂര്‍ എന്നിവരെയും തിരഞ്ഞെടുഞ്ഞു.





Leave a Reply