June 22, 2026

ജില്ലയിൽ ചൂട് പടിപടിയായി ഉയരുന്നു 

0
Img 20250307 075122
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ : വയനാട് ജില്ലയിലെ ചൂട് പടിപടിയായി ഉയരുന്നതായി കണക്കുകൾ. കഴിഞ്ഞ 10 ദിവസങ്ങളിൽ ജില്ലയിൽ രേഖപ്പെടുത്തിയ താപനില കഴിഞ്ഞ വർഷം ഇതേ ദിവസത്തെ താപനില കണക്കുകളുമായി താരതമ്യം ചെയ്യുമ്പോളാണ് വർധന വെളിപ്പെടുന്നത്. ജില്ലയിൽ വരൾച്ച പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചതായാണ് സൂചന.

 

10 ദിവസത്തെ കണക്കെടുക്കുമ്പോൾ കഴിഞ്ഞ വർഷത്തെക്കാൾ ശരാശരി 0.72 ഡിഗ്രി സെൽഷ്യസ് വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒന്നിനും രണ്ടിനുമായിരുന്നു സമീപകാലത്തെ ഏറ്റവും ഉയർന്ന താപനില. 32.9 ഡിഗ്രി സെൽഷ്യസ് ആണ് ആ രണ്ടു ദിവസങ്ങളിലും ജില്ലയിൽ റിപ്പോർട്ട് ചെയ്ത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ ദിവസങ്ങളിലും ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തുന്നത്.കഴിഞ്ഞ 10 ദിവസത്തിനിടെ അടുപ്പിച്ച് 8 ദിവസങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു. 10 ദിവസത്തിനിടെ ഒരിക്കൽ പോലും താപനില 31 ഡിഗ്രിക്ക് താഴേക്ക് പോയിട്ടുമില്ല. മാർച്ച് ആരംഭത്തിൽ തന്നെ കഴിഞ്ഞ വർഷത്തെക്കാൾ കൂടിയ താപനില രേഖപ്പെടുത്തുന്നതിനാൽ കഴിഞ്ഞ വർഷം ജില്ലയിലുണ്ടായതിനെക്കാൾ വലിയ വരൾച്ചയാണു ഈ വർഷം ഉണ്ടാവാൻ പോകുന്നതെന്ന് ഉറപ്പാണ്. ഇതുവരെ ശക്തമായ വേനൽ മഴയും ജില്ലയിൽ ലഭിച്ചിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *