അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു
തരിയോട് : ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ തരിയോട് മൈത്രി നഗറിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം സംഘടിപ്പിച്ചു. വിവിധ ഗോത്ര ഊരുകളിലെ പെൺകുട്ടികൾ പങ്കെടുത്തു. ഡോ അരുൺ ബേബി ആർത്തവ ക്രമക്കേടുകളെ പരിഹരിക്കുന്ന ഔഷധ സസ്യങ്ങളെ കുറിച്ചും,ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്ന സിദ്ധ പാചക രീതികളായ എള്ളു ഉരണ്ട, ഉഴുന്ത് കളി, വെന്തയ കഞ്ഞി, മാതുള മണപ്പാക് തുടങ്ങിയവരുടെ നിർമ്മാണ രീതികളെകുറിച്ചും പരിചയപ്പെടുത്തി. .സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ട്രൈബൽ പ്രൊമോട്ടർ ആര്യ,ശരണ്യ,സൗമ്യ, സ്സുർജിത്,ബബിത തുടങ്ങിയവർ സംസാരിച്ചു





Leave a Reply