കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്
കാട്ടിക്കുളം: മാനന്തവാടി മൈസൂര്‍ റൂട്ടില്‍ കാട്ടിക്കുളം മേലെ 54ന് സമീപം നിയന്ത്രണം വിട്ടകാര്‍ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കേണിച്ചിറ സ്വദേശികളായ സണ്ണി (58), ഷീന (41) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും കാലുകള്‍ക്കാണ് പരിക്ക്.





Leave a Reply