പഠനോത്സവവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു
കല്ലോടി: കല്ലോടി സെൻ്റ് ജോസഫ്സ് യു.പി സ്കൂളിൽ പഠനോത്സവവും ലഹരി വിരുദ്ധ റാലിയും ലഹരിക്കെതിരെ ഫ്ലാഷ്മോബും സംഘടിപ്പിച്ചു. കല്ലോടി ടൗണിൽ നിന്ന് ആരംഭിച്ച റാലി എടവക പഞ്ചായത്ത് അംഗം ജംഷീറ ശിഹാബ് ഫ്ലാഗ് ഓഫ് ചെയ്‌തു. പഠനോത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ശിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ സജി കോട്ടായിൽ അധ്യക്ഷനായി. പ്രധാന അധ്യാപകൻ ജോസ് പി. എം, പി ടി എ പ്രസിഡണ്ട് സിബി ആശാരിയോട്ട്, സ്‌കൂൾ ലീഡർ റെന ഖദീജ എന്നിവർ സംസാരിച്ചു. വിദ്യാർഥികളെ ആദരിക്കൽ, വിദ്യാർത്ഥികൾ തയ്യാറാക്കിയ മികവുകളുടെ പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.





Leave a Reply