July 14, 2026

ദുരന്തബാധിതരെ: രാഷ്ട്രീയ മുതലെടുപ്പിനെതിരെ ശക്തമായ വിമര്‍ശനവുമായി പി. ഉസ്മാന്‍ മൗലവി

0
Fhdfhdfg
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം:: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ബദ്‌റുല്‍ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറി പി. ഉസ്മാന്‍ മൗലവി ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫും പ്രതിപക്ഷമായ യു.ഡി.എഫും പരസ്പരം പോരടിക്കുന്നതും ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തുന്നതും സമരങ്ങള്‍ സംഘടിപ്പിക്കുന്നതും ദുരന്തബാധിതരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുഖത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ല.

ആര് എന്തെല്ലാം നല്‍കിയാലും ദുരന്തബാധിതര്‍ക്ക് നഷ്ടപ്പെട്ടതിന് പകരമാവില്ലെന്ന് പി. ഉസ്മാന്‍ മൗലവി അഭിപ്രായപ്പെട്ടു. പ്രശ്‌നത്തിന് പരിഹാരം കാണേണ്ടവര്‍ ഉടന്‍ തന്നെ അതിനുള്ള നടപടികള്‍ സ്വീകരിക്കണം. മറ്റുള്ളവര്‍ അതുമായി സഹകരിക്കണം. ദുരന്തബാധിതരെ ഇനിയും വേദനിപ്പിക്കരുത്. അര്‍ഹതപ്പെട്ടവരെ മുഴുവന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കണം. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *