October 8, 2026

പടിഞ്ഞാറത്തറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

0
Fhdfhg
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിപടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് പി.കെ. വര്‍ഗ്ഗീസ് അധ്യക്ഷനായി. ധര്‍ണ്ണ സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു.പദ്ധതി വിഹിതം വെട്ടി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും, ലൈഫ് ഭവന പദ്ധതി അട്ടിമറിച്ച സംസ്ഥാന സര്‍ക്കര്‍ നിലപാടില്‍ പ്രതിഷേധിച്ചും ആശാവര്‍ക്കമാരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുമാണ് ധര്‍ണ്ണ സമരം നടത്തിയത്.

പദ്ധതി വിഹിതം വെട്ടി കുറച്ചത് മൂലം ഗ്രാമപഞ്ചായത്തുകള്‍ക്ക് ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാതെ വരുന്നതായും വികസന പ്രവര്‍ത്തനങ്ങളെ ഇത് പിന്നോട്ട് അടിക്കുകയാണെന്നും, സാധാരണക്കാരുടെ വീട് എന്ന സ്വപ്നത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന സമീപമാണ് ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ കൈ കൊള്ളുന്നതെന്നും,ആശാവര്‍ക്കര്‍മാര്‍ ആരോഗ്യ കേരളത്തിന്റെ ജീവനാഡികള്‍ ആണെന്നും അവരെ അധിക്ഷേപിക്കുന്ന കൊള്ള സംഘമായി പിണറായി സര്‍ക്കാര്‍ മാറിയെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പി.കെ. അബ്ദുറഹിമാന്‍ കുറ്റപ്പെടുത്തി. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താത്ത പക്ഷം വരും നാളുകളില്‍ ഊര്‍ജിത സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നു സമരനേതാക്കള്‍ പ്രഖ്യാപിച്ചു. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോണി നന്നാട്ട്, മാത്യൂ വട്ടുകുളം, പി.നാസര്‍, ശാന്തകുമാരി, ജോര്‍ജ്ജ് മണ്ണത്താനി, പി.എ ജോസ്, മണ്ഡലം ഭാരവാഹികളായ കെ.വി ഇബ്രാഹീം, ഇ.കെ. പ്രഭാകരന്‍, പി.ടി. ബാലകൃഷ്ണന്‍ കെ.എസ് തങ്കച്ചന്‍, അനീഷ് കെ.കെ, ജോസഫ് പുല്ലുമാരി, പത്മിനി, ചെറിയാന്‍ മാസ്റ്റര്‍, ബേബി കിളിയാന്പ്ര, ബാവ വീട്ടിക്കാമൂല, പി.കെ. ബെന്നി, ബാബു ജേക്കബ്, സി.എന്‍ സുകുമാരന്‍ , ജോണ്‍ ബേബി ,സദാനന്ദന്‍, ഗിരിജ കൃഷ്ണ, ബിന്ദു ബാബു, ജെസ്വിന്‍ പി.ജെ, ഉവൈസ് പടിഞ്ഞാറത്തറ , തങ്കമ്മ തുടങ്ങിയവര്‍ ധര്‍ണ്ണ സമരത്തിന് നേതൃത്വം നല്‍കി

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *