May 8, 2026

വാഹനം കടന്ന് പോയപ്പോള്‍ കല്ല് തെറിച്ച് വ്യാപാര സ്ഥാപനത്തിന്റെ ചില്ല് തകര്‍ന്നു

0
Dfgdf
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി തലശ്ശേരി റോഡിലെ ദീപ്തി വിഷന്റെ ചില്ലാണ് വാഹനം കടന്ന് പോയപ്പോള്‍ കല്ല് തെറിച്ച് ചില്ല് പൂര്‍ണ്ണമായും തകര്‍ന്നത്.ഇന്നലെ ഓട്ടോറിക്ഷ കടന്ന് പോയപ്പോള്‍ കല്ല് തെറിച്ചാണ് ചില്ല് തകര്‍ന്നത്.ചില്ലിന് പുറകിലായി കടയില്‍ വില പിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ചില്ല് പൊട്ടി വീഴാതിരുന്നതിനാല്‍ ഇവക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കുകയായിരുനു.റോഡ് പ്രവര്‍ത്തികളിലെ അപാകതയാണ് സംഭവത്തിന് കാരണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ആരോപിച്ചു.50000 രുപയുടെ നഷ്ട്ടമാണ് കണക്കാക്കുന്നത്.

മലയോര ഹൈവേ പ്രവര്‍ത്തികളുടെ ഭാഗമായി ടാറിംഗ് പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും നടപ്പാതയുടെ യാതൊരു വിധ പ്രവര്‍ത്തികളും നടത്തിയിരുന്നില്ല. ഇതിനാല്‍ തന്നെ റോഡരികുകളില്‍ മെറ്റലുകള്‍ ചിതറി കിടക്കുകയാണ്. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് ജോസ് തിയറ്റര്‍ ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിന്റെ ചില്ലും വാഹനം കടന്ന് പോകുമ്പോള്‍ കല്ല് തെറിച്ച് തകര്‍ന്നിരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *