കാല്‍പ്പാടുകള്‍; മനുഷ്യനിര്‍മ്മിതമെന്ന് വനം വകുപ്പ്
വെള്ളമുണ്ട: വെള്ളമുണ്ട കിണറ്റിങ്ങല്‍ പ്രദേശത്ത് കണ്ടെത്തിയ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ മനുഷ്യനിര്‍മ്മിതമാണെന്ന് വനം വകുപ്പ്. കിണറ്റിങ്ങല്‍ പരിസരത്തെ ഒരു ഹോട്ടലിന് സമീപമാണ് ഇന്ന് പുലര്‍ച്ചെ കടുവയുടെ കാല്‍പ്പാടുകള്‍ക്ക് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കാല്‍പ്പാടുകള്‍ മനുഷ്യനിര്‍മ്മിതമാണെന്ന് സ്ഥിരീകരിച്ചു. വ്യാജ കാല്‍പ്പാടുകള്‍ സൃഷ്ടിച്ച് ജനങ്ങളില്‍ ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, സമീപത്തെ മറ്റൊരു വീടിന്റെ പരിസരത്തും സമാനമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കാല്‍പ്പാടുകള്‍ കൂടി പരിശോധിച്ച്, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം വന്യമൃഗമാണോ എന്ന് സ്ഥിരീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





Leave a Reply