ലഹരിക്കെതിരെ പോലീസിനൊപ്പമോടാം സേ നോ ടൂ ഡ്രഗ്സ് യെസ് ടൂ ഫിറ്റ്നസ് ദീര്‍ഘ ദൂര ഓട്ട നാളെ
‘സേ നോ ടൂ ഡ്രഗ്സ്, യെസ് ടൂ ഫിറ്റ്നസ്’ ക്യാമ്പയ്ന് നാളെ.ലഹരിക്കെതിരെ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നേതൃത്വത്തില്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്നാരംഭിച്ച് നഗരത്തിലൂടെയുള്ള ദീര്‍ഘ ദൂര ഓട്ടം സംഘടിപ്പിക്കുന്നു.ക്യാമ്പയനില്‍ ദീര്‍ഘ ദൂര ഓട്ടത്തില്‍ എല്ലാവര്ക്കും പങ്കെടുക്കാം.കഴിഞ്ഞ ശനിയാഴ്ച രാവിലെ കല്‍പ്പറ്റ നഗരത്തിലാണ് ദീര്‍ഘദൂര ഓട്ടം ക്യാമ്പയ്ന് തുടക്കംകുറിച്ചത്.ലഹരിക്കടത്തോ ഉപയോഗമോ വില്‍പ്പനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പോലീസിനെ അറിയിക്കണം.ലഹരി ഉപയോഗം കുട്ടികളിലും മുതിര്‍ന്നവരിലും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ലഹരിക്കെതിരെ ക്യാമ്പയിനുമായി വയനാട് ജില്ലാ പോലീസ് രംഗത്ത്വരുന്നത്.യോദ്ധാവ്: 9995966666,ഡി.വൈ.എസ്.പി നാര്‍ക്കോട്ടിക് സെല്‍ : 9497990129.




Leave a Reply