ലഹരിക്കെതിരെ തരിയോട് ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങുന്നു
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും തടയാൻ ബൃഹത്തായ ക്യാമ്പയിന് തുടക്കം കുറിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം എടുത്തത്. പഞ്ചായത്തിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, മതസംഘടനാ നേതാക്കൾ, മാധ്യമപ്രവർത്തകർ, കുടുംബശ്രീ, ക്ലബ്ബ് സന്നദ്ധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ലഹരി ഉത്പന്നങ്ങളുടെ ഉപയോഗവും വിപണനവും തടയുന്നതിന് പോലീസും എക്സൈസും അടക്കമുള്ള വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പരിപാടികളിലൂടെ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനിച്ചു.





Leave a Reply