സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫ്രാന്‍സിസ് ബേബി
മാനന്തവാടി: ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി ജില്ലാ ഫോട്ടോഗ്രാഫി നേച്ചര്‍ ക്ലബ്ബുമായി സഹകരിച്ച് നടത്തിയ ജോസഫ് ചെറിയാന്‍ മെമ്മോറിയല്‍ സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഫ്രാന്‍സിസ് ബേബി.40 വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് ഇദ്ദേഹത്തിന് ഫോട്ടോഗ്രാഫി മേഖലയിലുള്ളത്.മാനന്തവാടി സ്വദേശിയായ ഫ്രാന്‍സിസ് ബേബി മുന്‍പും സമാന മേഖലയില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
1996 ലെ ഓള്‍ ഇന്ത്യാ വെഡ്ഡിംങ് അവാര്‍ഡില്‍ നിന്നാണ് ഫ്രാന്‍സിസ് ബേബിയുടെ അവര്‍ഡുകളുടെ തുടക്കം.ജോസഫ് ചെറിയാന്‍ മെമ്മോറിയല്‍ സംസ്ഥാന കാര്‍ഷിക ഫോട്ടോഗ്രാഫി അവാര്‍ഡ് ഇദ്ദേഹത്തിന്റെ 45-ാംമത്തെ അവാര്‍ഡാണ്. 24 ലോളം എക്‌സിബിഷന്‍സ് ഫ്രാന്‍സിസ് ബേബി തന്നെ സംഘടിപ്പിച്ചിട്ടുണ്ട്.





Leave a Reply