പോഷന്‍ ഭി പഠായി ഭി- അങ്കണവാടി വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനം പൂര്‍ത്തീകരിച്ചു.
കല്‍പ്പറ്റ : കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന കല്‍പ്പറ്റ അഡിഷണല്‍ ഐ സി ഡി എസ് പ്രൊജക്റ്റിലെ അങ്കണവാടി പ്രവര്‍ത്തകര്‍ക്കായി മൂന്നു ദിവസങ്ങളിൽ കല്‍പ്പറ്റയിൽ നടന്ന പോഷന്‍ ഭി പഠായി ഭി പരിശീലനം പൂര്‍ത്തീകരിച്ചു.പരിശീലനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍കല്‍പ്പറ്റ അഡിഷണല്‍ ശിശുവികസനപദ്ധതി ഓഫീസര്‍ ഷൈജ കെ പി അധ്യക്ഷത വഹിച്ചു. ജില്ലതല ഐ. സി. ഡി എസ് സെല്‍ സീനിയര്‍ സുപ്രണ്ട് ജോളി കെ.ആര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ. സി ഡി എസ് സൂപ്പര്‍വൈസസറായ ഷീജ പി ജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സീനിയര്‍ ക്ലാര്‍ക് പി കെ സുരേഷ്, ഐ. സി ഡി എസ് സൂപ്പര്‍വൈസര്‍ ജലജ. പി എന്നിവര്‍ സംസാരിച്ചു.. പ്രസ്തുത ചടങ്ങില്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച അങ്കണവാടി വര്‍ക്കര്‍മാര്‍ക് സീനിയര്‍ സൂപ്രണ്ട് ജോളി കെ.ആര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. പരിശീലന കണ്‍വീര്‍ ടിന്റുകുര്യന്‍ നന്ദി അറി
യിച്ചു.





Leave a Reply