തൃണമൂല്‍ കോണ്‍ഗ്രസ് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
കല്‍പ്പറ്റ: കേരളത്തെ ലഹരി മാഫിയയുടെ പറുദീസയാക്കി മാറ്റിയവര്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്ന് മരകാവ് ഇടവക വികാരി ഫാ. ജെയിംസ് പുത്തന്‍പറമ്പില്‍ ആഹ്വാനം ചെയ്തു. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കല്‍പ്പറ്റ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പോരാട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട് പറഞ്ഞു. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്ന മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ നല്‍കുന്ന രീതിയിലുള്ള നിയമനിര്‍മ്മാണം സര്‍ക്കാര്‍ അടിയന്തരമായി നടത്തണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.എം. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണയില്‍ അബ്ദുല്‍ ഖാദര്‍ മടക്കിമല, സി.പി. അഷ്‌റഫ്, ബിജു പൂകൊമ്പില്‍, സൈമണ്‍ അമ്പലവയല്‍, ഇ.സി. സനീഷ് മീനങ്ങാടി, രാമചന്ദ്രന്‍ കെ.പി, റഷീദ് എം.സി, ജോസഫ് ടി.എ, ഹാരിസ് തോപ്പില്‍, അഷ്‌റഫ് കെ.ടി തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply