പുരസ്‌കാര നിറവില്‍ തരുവണ ഗവ. യു.പി സ്‌കൂള്‍
തരുവണ: പൊതുവിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി തരുവണ ഗവ.യു പി സ്‌കൂള്‍. ഉജ്ജ്വലം പുരസ്‌കാരം വായനാ പ്രവര്‍ത്തനങ്ങള്‍ക്ക് മാനന്തവാടി ഉപജില്ലയില്‍ ഒന്നാം സ്ഥാനവും, എസ്.എസ്. കെ നടപ്പിലാക്കിയ ഹെല്‍പ്പിങ്ങ് ഹാന്റ് പദ്ധതിക്ക് രണ്ടാം സ്ഥാനവും , ജില്ലയില്‍ പഠനോത്സവം ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിച്ച വിദ്യാലയത്തിന് അനുമോദന പത്രവും കരസ്ഥമാക്കി. പ്രവര്‍ത്തനം ഏറ്റെടുത്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പി.ടി.എ അഭിനന്ദിച്ചു.





Leave a Reply