May 8, 2026

ഹരിത വായനശാല ജില്ലാതല പ്രഖ്യാപനം നടത്തി

0
Cvcvc
By ന്യൂസ് വയനാട് ബ്യൂറോ

 

ചൂട്ടക്കടവ്: ചൂട്ടക്കടവ് ഇഎംഎസ് ഗ്രന്ഥാലയം ഹരിത വായനശാല ജില്ലാതല പ്രഖ്യാപനം നടത്തി. പ്രഖ്യാപനം മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സന്‍ സി.കെ രത്നവല്ലി അധ്യക്ഷയായി. മാലിന്യ മുക്ത നവകേരളം ഹരിത ഗ്രന്ഥാലയം വിശദീകരണം സുരേഷ് ബാബു (ഹരിത കേരള മിഷന്‍ വയനാട് ജില്ല കോര്‍ഡിനേറ്റര്‍) നല്‍കി.

പികെ സുധിര്‍മാഷ് (സെക്രട്ടറി ലൈബ്രറി കൗണ്‍സില്‍ വയനാട് ജില്ല), ആര്‍.അജയകുമാര്‍ (ലൈബ്രറി താലൂക്ക് സെക്രട്ടറി), കൗണ്‍സിലര്‍മാരായ ഷൈനി ജോര്‍ജ്, ശാരദ സജീവന്‍, പി.വി ജോര്‍ജ്, വായനാട് ജില്ല കില ഫെസിലിറ്റേറ്റര്‍ പി.ടി. ബിജു, സെബാസ്റ്റ്യന്‍ മാസ്റ്റര്‍ പി.രാജന്‍, സുരേഷ് ബാബു.പി, ഷാജന്‍ മാസ്റ്റര്‍, കെ.ടി വിനു, കെ.പി.പോള്‍ എന്നീവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *