അങ്കണ്‍വാടിയില്‍ നിന്നും പോഷകാഹാരങ്ങള്‍ കടത്തിയ വര്‍ക്കര്‍ക്കെതിരെ നിയമ നടപടി വേണം
തൊണ്ടര്‍നാട് കൂട്ടപ്പാറ അങ്കണ്‍വാടിയില്‍ പോഷകാഹാരങ്ങള്‍ കടത്തിയ വര്‍ക്കര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസികളടക്കമുളള നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കേണ്ടപോഷകാഹാരങ്ങള്‍ നല്‍കാതെ കടത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ ക്ഷേമവകുപ്പ് അധികൃതര്‍, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.വാര്‍ത്ത സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ മൈമൂന കെ.എ, മെമ്പര്‍മാരായ ബിന്ദു മണപ്പാട്ടില്‍, പ്രീത രാമന്‍, അംങ്കണ്‍വാടി വെല്‍ഫെയര്‍ കമ്മറ്റി അംഗം മൊയ്തൂട്ടി വൈശ്യന്‍ എന്നിവര്‍ സംബന്ധിച്ചു.
അങ്കണവാടി വര്‍ക്കര്‍സുമതി ടീച്ചര്‍ക്ക് എതിരെ പരിസരവാസികളും, അങ്കണ്‍വാടി വെല്‍ഫെയര്‍ കമ്മറ്റിയും നിരവധി തവണ പരാതികള്‍ ഉന്നയിച്ചിരുന്നു.അങ്കണവാടിയില്‍ നിന്നും ചാക്ക് കണക്കിന് അമൃതം, ഗോതമ്പ്,കൗ
മാരകുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ആട്ട എന്നിവ വാഹനങ്ങളില്‍
കയറ്റികടത്തികൊണ്ട് പോകുകയാണ് ചെയ്തത്. പരാതിയെ തുടര്‍ന്ന് വാര്‍ഡ് മെമ്പറും,ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുംഅങ്കണ്‍വാടി വെല്‍ഫെയര്‍ കമ്മറ്റി
അംഗങ്ങളും അങ്കണവാടി സന്ദര്‍ശിക്കുകയും അങ്കണ്‍വാടി വര്‍ക്കര്‍ തെറ്റ് പറ്റി പോയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും മാപ്പ് പറയുകയും ചെയ്തിരുന്നതായി മെമ്പര്‍ മാര്‍ പറഞ്ഞു.ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് നല്‍കേണ്ടപോഷകാഹാരങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ട് പോവുകയാണ് ചെയ്തത്.
ഇതേതുടര്‍ന്ന് ഐ.സി.ഡി.എസ്. അധികൃതര്‍ വര്‍ക്കറെ നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.നിരന്തരമായി ലക്ഷങ്ങള്‍ വിലയുളള പോഷകാഹാരങ്ങള്‍ കടത്തികൊണ്ട് പോയ അങ്കണ്‍വാടി വര്‍ക്കര്‍ സുമതി
ടീച്ചര്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് സസ്‌പെന്‍ഡ് ചെയ്യണമെന്നും, കടത്തികൊണ്ട് പോയ പോഷകാഹാരങ്ങളുടെ വില വര്‍ക്കറില്‍ നിന്നും ഈടാക്കണമെ
മെന്നും അധികൃതര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ടകുട്ടികളെയും നാട്ടുകാരെയും സമൂഹത്തേയും വഞ്ചിച്ച അങ്കണ്‍വാടി വര്‍ക്കര്‍ക്കെതിരെ എടുക്കുന്ന നിയമ നടപടികള്‍ക്ക് കാലതാമസമുണ്ടാവരുത്.





Leave a Reply