April 17, 2026

ബത്തേരി നഗരസഭയില്‍ ഹരിത വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തി

0
Gjgj

 

 

ബത്തേരി : ബത്തേരി നഗരസഭ ഹരിത വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ വിവിധ വാര്‍ഡുകള്‍ ഹരിത വാര്‍ഡുകളായി പ്രഖ്യാപിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ഹരിത വാര്‍ഡുകളായി പ്രഖ്യാപിച്ച വാര്‍ഡുകളില്‍ ഹരിത കര്‍മ്മസേന 100% കളക്ഷന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. വരുംദിവസങ്ങളില്‍ നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളും ഹരിത വാര്‍ഡുകളായി പ്രഖ്യാപിക്കുന്ന നടപടി നടന്നുവരികയാണ്.

ഹരിതവാര്‍ഡ് പ്രഖ്യാപന ചടങ്ങിന് നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷനായി .നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സന്തോഷ് കുമാര്‍ യോഗത്തിന് സ്വാഗതം ആശംസിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് മാലിന്യ മുക്ത നവകേരളം ക്യാമ്പയിനെ പറ്റി വിശദീകരിച്ചു. 100% പൂര്‍ത്തീകരിച്ച വാര്‍ഡുകള്‍ക്കുള്ള സമ്മാനദാനം നഗരസഭ ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍ അവര്‍കള്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ ബിന്ദു പ്രമോദ്, നിഷ പി ആര്‍, ഷീബ ചാക്കോ, സംഷാദ് നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *