June 22, 2026

പത്താംതരം-ഹയര്‍ സെക്കന്‍ഡറി തുല്യതാ രജിസ്‌ട്രേഷന്‍ ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

0
Jk;jk;
By ന്യൂസ് വയനാട് ബ്യൂറോ

 

സംസ്ഥാന സാക്ഷരത മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ രജിസ്‌ട്രേഷന്‍ ജില്ലാതല ക്യാമ്പയിനും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാം ഘട്ടം സര്‍വ്വെ പരിശീലനവും ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സാക്ഷരത ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രേരക്മാരായ ബൈജു ഐസക്, ഷിന്‍സി. പി. ജി എന്നിവര്‍ക്ക് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ആദ്യ രജിസ്‌ട്രേഷന്‍ മീനങ്ങാടി അപ്പാട് ഉന്നതിയിലെ എ. ബി ശിവദാസില്‍ നിന്നും സ്വീകരിച്ചു.

ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പത്താംതരം, പ്ലസ് വണ്‍ തുല്യതാ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. 60 ന് മുകളില്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത പ്രദേശങ്ങളില്‍ ക്ലാസുകള്‍ അനുവദിക്കും. ജില്ലാതല തുല്യതാ അധ്യാപക ബാങ്കില്‍ നിന്നും ആവശ്യമായ അധ്യാപകരെ ക്ലാസുകള്‍ക്കായി നിയമിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുക. ജില്ലയില്‍ 1000 വിദ്യാര്‍ത്ഥികളാണ് എസ്.എസ്.എല്‍.സി, പ്ലസ് ടു തുല്യതയ്ക്കായി ആദ്യഘട്ടത്തില്‍ അപേക്ഷ നല്‍കിയത്. പട്ടിക വര്‍ഗ്ഗ മേഖലയിലെ 30 പേര്‍ക്ക് പ്രത്യേക ക്ലാസിന് അനുമതി നല്‍കും. പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് പുറമെ ജില്ലാ പഞ്ചായത്ത് ഡിഗ്രി തുല്യതയ്ക്കും അവസരം ഒരുക്കുന്നുണ്ട്. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഒന്നാം ഘട്ടത്തില്‍ വിജയിച്ച പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ തമ്പി വിതരണം ചെയ്തു. ജില്ലയിലെ മുഴുവന്‍ പ്രേരക്മാരും സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറും. ഇതുവരെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 100 വിദ്യാര്‍ത്ഥികളാണ് ഡിഗ്രി തുല്യതക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യസ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍, മെമ്പര്‍മാരായ സുരേഷ് താളൂര്‍, കെ.വിജയന്‍, കെ. ബി. നസീമ, സുശീല. എ. എന്‍, മീനാക്ഷി രാമന്‍, അമല്‍ ജോയി, ബീന ജോസ്, ബിന്ദു പ്രകാശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍, തുല്യതാ ഓഫീസ് നിര്‍വ്വാഹകന്‍ പി. വി. ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *