April 17, 2026

നിക്ഷയ് മിത്രയിലൂടെ പോഷകവും സാമൂഹിക പിന്തുണയും ഉറപ്പാക്കാം

0
Hgfghjfg

 

ക്ഷയരോഗ ബാധിതര്‍ക്ക് നിക്ഷയ് മിത്ര പദ്ധതിയിലൂടെ ചികിത്സാ കാലയളവില്‍ അധിക പോഷകവും സാമൂഹിക പിന്തുണയും ഉറപ്പാക്കാം.രോഗബാധിതര്‍ക്ക് അധിക പോഷകവും സാമൂഹിക പിന്തുണയും ഉറപ്പാക്കാന്‍ ദാതാക്കളെ കണ്ടെത്തുന്ന പദ്ധതിയാണ് നിക്ഷയ് മിത്ര. ജില്ലയിലെ മുഴുവന്‍ ക്ഷയരോഗ ബാധിതര്‍ക്കും ആരോഗ്യ വകുപ്പിന്റെയും കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പോഷകാഹാര കിറ്റും 1000 രൂപ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്.നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ക്ഷയരോഗ ബാധിതര്‍ക്ക് അധിക പോഷകവും സാമൂഹിക പിന്തുണയും നല്‍കാന്‍ 22 നിക്ഷയ് മിത്രകളെ കണ്ടെത്തി.

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പൊതുജനങ്ങള്‍ക്ക് ബോധവത്ക്കരണം നല്‍കാന്‍ 9 നിക്ഷയ് വാഹന സൗകര്യങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍, സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് നിക്ഷയിന്റെ ഭാഗമായി പ്രവര്‍ത്തിക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *