ദേശീയ ഗോത്ര കലാ സംഗമത്തിന് വള്ളിയൂര്‍ക്കാവില്‍ തുടക്കം
മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടക്കുന്ന ഗോത്രപര്‍വ്വം ഗോത്ര കലാസംഗമത്തിന് തുടക്കം. വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളുടെ കലാ സംഗമം നടക്കുന്നത്.ഇന്നലെയും ഇന്നുമായി നടക്കുന്ന കലാസംഗമത്തില്‍ വിവിധ സംസ്ഥനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരാണ് പങ്കെടുക്കുന്നത്.സംഗമത്തില്‍ കാണികളെ അത്ഭുതപ്പെടുത്തി കോല്‍ക്കളി പ്രകടനവുമായി കണ്ണൂര്‍ നരിക്കോട് മലയില്‍ നിന്നുള്ള ഗോത്രസംഘംമാണ് ആദ്യം വേദിയില്‍ എത്തിയത്.ഗുരു കുമാരന്റെ നേതൃത്വത്തിലുള്ള 14 അംഗ ടീമാണ് പരിപാടി അവതരിപ്പിച്ചത്.
ഇന്നലെ കണ്ണൂരില്‍ നിന്നുള്ള കുറിച്ച്യ ഗോത്രവിഭാഗത്തിന്റെ കോല്‍ക്കളി, കാസര്‍ഗോഡ് മാവിലന്‍ ഗോത്ര വിഭാഗത്തിന്റെ മംഗലംകളി,വയനാട് പണിയ ഗോത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന വട്ടക്കളി, കമ്പളനാട്ടി, അടിയ വിഭാഗത്തിന്റെ ഗദ്ദിക എന്നിവ നടന്നു.കുറിച്ച്യവിഭാഗത്തിലുള്ള ഇവര്‍ പ്രയാഗ്രാജില്‍ കുംഭമേളയിലും കോല്‍ക്കളി അവതരിപ്പിച്ചിരുന്നു. വനവാസി വികാസ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഇവര്‍ കുംഭമേളയില്‍ പരിപാടി അവതരിപ്പിച്ചത്. കുമാരന്‍, രാജന്‍, രാഘവന്‍, കമല, പുഷ്പ, സനിത, മിനി, സൂര്യ, ഷൈലജ, ദേവി, സുധ, ഗീത, രാധ, ബീന എന്നിവരായിരുന്നു ടീം അംഗങ്ങള്‍.





Leave a Reply