വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവത്തിന് കൊടിയേറി
മാനന്തവാടി:വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവത്തിന് കൊടിയേറി. എടച്ചന നായരുടേയും വേമോത്ത് നമ്പ്യാരുടേയും സ്ഥാനിക തറകളിലും കൊടി ഉയര്‍ത്തി. ഉത്സവം തുടങ്ങി ഏഴാം നാളായ വെള്ളിയാഴ്ച വൈകീട്ട് താഴെക്കാവില്‍ ആദിവാസി മൂപ്പന്‍ കെ. രാഘവന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്.ഉത്സവം സമാപിച്ച് ഏഴാംനാളാണ് കൊടിയിറക്കുക.കഴിഞ്ഞ 14നാണ് വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവം തുടങ്ങിയത്.
ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പത്മനാഭന്‍, ടി.കെ. അനില്‍കുമാര്‍, എക്സി.ഓഫീസര്‍ പി.വി. വിജയന്‍, ഉത്സവാഘോഷക്കമ്മിറ്റി പ്രസിഡന്റ് ഡോ എം.പി. അനില്‍, സെക്രട്ടറി അശോകന്‍ ഒഴക്കോടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Leave a Reply