November 16, 2026

അപ്രഖ്യാപിത അടിയന്തരാവസ്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണം; എന്‍ കെ റഷീദ് ഉമരി

0
Fddfs
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ബി ജെ പി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമവും ഇഫ്താര്‍ മീറ്റും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എ യുസുഫ് അധ്യക്ഷനായി.എം കെ ഫൈസിയെ നിരുപധികം വിട്ടയക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മിറ്റി മാനന്തവാടിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമവും ഇഫ്താര്‍ മീറ്റും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചപ്പാടുകളിലെ ഭിന്നത ഐക്യബോധത്തിന് തടസ്സമാവരുതെന്നും ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ യോജിച്ച നീക്കത്തിന് മതേതര രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടായ്മകളും തയ്യാറാവണമെന്നും റഷീദ് ഉമരി പറഞ്ഞു.

ജില്ല പ്രസിഡന്റ് എ യുസുഫ് അധ്യക്ഷത വഹിച്ചു. സ്വപ്ന ആന്റണി (എ.കെ.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ്), ഉസ്മാന്‍ മൗലവി (സ്റ്റേറ്റ് വൈ: പ്രസിഡന്റ് സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), സൈദ് പാണ്ടിക്കടവ് (ജില്ലാ വൈ:പ്രസിഡന്റ് വെല്‍ഫെയര്‍ പാര്‍ട്ടി), വി.കെ മുഹമ്മദലി (എസ്.ഡി.റ്റി.യു ജില്ലാ പ്രസിഡന്റ്), മിറാഷ് കുഴിനിലം (ഫ്രെറ്റേനിറ്റി മൂവ്‌മെന്റ്), ടി.നാസര്‍ (എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം)ജില്ലാ സെക്രട്ടറി എസ്.മുനീര്‍, ജില്ലാ ട്രഷറര്‍ കെ.പി സുബൈര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *